2016 ജൂൺ 17, വെള്ളിയാഴ്‌ച

അണ്ടിപൊങ്ങും തേടി

ശോകമാം  എന്നുള്ളാലെ വിങ്ങിടും മുറിവുണങ്ങാന്‍
എന്‍ നഷ്ട എന്നിഷ്ട പിന്നാമ്പുറങ്ങളിലേക്ക്
ഒരോട്ടം, ഒരെത്തിനോട്ടം

ഇലച്ചോര്‍പൊതിയഴിക്കും പാടത്തെയുച്ച
ചേര്‍മണം, ചിറയുടെ കളകളം
നഗ്നപാദങ്ങള്‍ മനസ്സില്‍ പതിഞ്ഞ
പൊടിപാറുംപാതകള്‍

പാറമ്മലെ എന്നാദ്യദ്ദീപദ്യാലയത്തില്‍
ഠിം,ഠിം മുഴങ്ങിയാല്‍ തോള്‍ച്ചേര്‍ത്തുനാലര മടങ്ങല്‍
ഒളിച്ചോളിപ്പാച്ചിലില്‍ പ്പത്തോന്ന്‍ കാലൊന്ന്‍ തെറ്റിയാല്‍
 ഫസ്റ്റ് എയ്ഡ് കമ്മ്യൂണിസ്റ്റപ്പയും
ചുള്ളിക്കമ്പുകള്‍കൊണ്ടൊരു കുട്ടിപ്പുര

പിന്നെ പുതുമഴയുടെ പുത്തന്‍ പുല്‍നാമ്പുകളണ്ടിപൊങ്ങും
 *ചേരാട്ടകള്‍ ഇന്നതിന്നോരോര്‍മ്മമാത്രം


പിന്നെ *നീററിന്‍റെച്ചോട്ടിലെ മുങ്ങാംകുഴിയിടല്‍
തോര്‍ത്തുകൊണ്ടൊരു മുക്കുവനായപ്പോ
കിട്ടിയ പൂട്ടയും കോട്ടിയും പരല്‍ ചാകരയും
പിന്നെ കാലോണ്ട് തപ്പിടിച്ച കക്കയരുന്തും

അലിഫെന്ന അക്ഷരംമ്മാദ്യംപ്പഠിച്ചോരുസ്ഥാദിന്‍
ച്ചുട്ടയടിയിതിന്ന്‍ മധുരച്ചൂരലോര്‍മ്മ

പിന്നെ ചുട്ട മാങ്ങരണ്ടി ഊര്‍ക്കാപ്പുളിപ്പിലിട്ടത്
പിന്നെ മറക്കാനൊക്കുമോ രുചിയിന്നും പഞ്ചാരമാങ്ങയും ചക്കരപ്പുളിയും

ഇരുട്ടിലെപ്പേടി ജിന്നും,ഒറ്റമുലച്ചിയും
മണ്ടനോര്‍മ്മകളതിന്നേതിരുട്ടിലും, വിജനത്തും പേടി നാഥനെമാത്രം




*1.ചേര




*1.ചേരാട്ടകള്‍ - തേരാട്ടകള്‍.
*2. "നീററിന്‍റെച്ചോട്ടിലെ"- എന്‍റെ നാട്ടിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിലെ ഒരു കുളി കടവ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ