കാമ്പസ് മുഖം നഷ്ടമായികൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുപ്പവും സംസ്ക്കാരത്തിൻറെ തിരിച്ചറിവില്ലായ്മയും പഠനം,ഫ്രീക്ക് എന്നിവയിലേക്ക് ഒതുങ്ങിയിരിക്കുന്നുവോ ?. രാഷ്ട്ര നിർമ്മാണത്തിന് ആത്മാർഥമായ രാഷ്ട്രീയവും ആവശ്യമാണ് ആ ബോധ തലത്തിലേക്ക് വിദ്യാർത്ഥിയെ നയിച്ചിരുന്നത് കലാലയങ്ങളായിരുന്നു എന്നാൽ മാനേജ്മെൻറ്ുകളുടെ കണ്ണുരുട്ടലിൽ പ്രിൻസിപ്പൽമാർക്ക് ചില അരാഷ്ട്രീയ നിലപാടുകൾ വിദ്യാർത്ഥികളോട് എടുക്കേണ്ടി വരുന്നു.
കലാലയ ജീവിതങ്ങൾക്കിന്ന് പഞ്ഞമില്ല ഗവണ്‍മെൻറ് കോളേജിലല്ലെങ്കിൽ ടൂടോറിയൽ കോളേജിലെങ്കിലും ഇന്ന് ഒട്ടുമിക്ക പേരും ജീവിക്കുന്നുണ്ട്, എന്തേ ടൂടോറിയൽ കോളേജെന്താ ഡിഗ്രി പഠിക്കുന്ന കോളേജല്ലെ ...? ചിലർക്ക് ടൂടോറിയൽ കോളേജെന്ന് പറഞ്ഞാൽ ഒരുമാതിരിയാ... പ്രത്യേകിച്ച് ഈ ഗവണ്‍മെൻറ് കോളേജിൽ പഠിക്കുന്ന ചിലർക്ക്, പക്ഷെ സത്യം പറയട്ടെ ഇന്നത്തെ ടൂടോറിയൽ കോളേജുകളുടെ പേരും സ്റ്റാൻഡേർടും ഇന്നത്തെ ചില സെൽഫ് ഫൈനാൻസ്/എയ്ഡട് കോളേജുകൾക്കു പോലുമില്ല..... ക്ലാസിൽ മിസ്സില്ലാത്ത സമയത്തെ ചർച്ചയിൽ ഇങ്ങനെയൊരു കോളേജു ചർച്ച വന്നപ്പോൾ തസ്‌ലീമൊരു പറച്ചിൽ "എടാ പഴയ ഗവണ്‍മെൻറ് കോളേജിൻറെ സ്റ്റാൻഡേർടൊന്നും ഇന്നത്തെ കോളേജിനൊന്നുയ്യ " ഉദ്ദേശിച്ചത് രാഷ്ട്രീയം,പ്രണയം,സംസ്ക്കാരം.....ഇങ്ങനെ ഞങ്ങളുടെ ചർച്ച മലബാർ സംസ്ക്കാരം, കേരളത്തിലെ തെക്കൻ സംസ്ക്കാരം,അവിടത്തെ ഭക്ഷണത്തിൻറെ രുചി , സുകുമാരൻ നായർ, വെള്ളാപള്ളി,കോണ്‍ഗ്രസ്സ് , ലീഗ് ,അഞ്ചാം മന്ത്രി , ആര്യാടാൻ ,കുഞ്ഞാലികുട്ടി , മാതൃഭൂമി ആഴ്ച്ചപതിപ്പ് ,ന്യൂനപക്ഷം , എം.ഇ .എസ് ,ഫസൽ ഗഫൂർ, വക്കം ബദുൽഖാദർ മൗലവി , ,സ്വദേശാഭിമാനി,രാമകൃഷ്ണ പിള്ള ,സമസ്ത, കെ.എൻ.എം,ഹുസൈൻ മടവൂർ-സക്കരിയാ സ്വലാഹി-പിളർപ്പ്, ഒബാമ, ഇസ്രായേൽ-ഫലസ്തീൻ, മാർപ്പാപ്പയുടെ രാജി, കാന്തപുരം ,പിണറായി, സി.പി.ഐ.എം, അച്ചുതാനന്തൻ,ശാസ്ത്ര സാഹിത്യ പരിഷത്ത് , ടി.പി ചന്ദ്രശേഖരൻ,കെ.എം.മാണി,ചീഫ് വിപ്പ്, മഅ്ദനി , കത്തോലിക്കാ ,ഓർത്തഡോക്സ് ,സുറിയാനി,ബി.ജെ.പി,പോപ്പുലർ ഫ്രണ്ട് ,ആർ.എസ്.എസ്,ശശികല ടീച്ചർ,ജമാഅത്തെ ഇസ്ലാമി, ദൂരദർശൻ-റിപ്പോർട്ടർ ടീവി,നിഖീഷ് കുമാർ, ജോണ്‍ ബ്രിട്ടാസ്, പി.എസ്.എസി, പന്ന്യൻ രവീന്ദ്രൻ, എന്ന് വേണ്ട കോളേജ് ഗൈറ്റ് സെക്യൂരിറ്റി ഗോപിയേട്ടൻ വരെ ഞങ്ങളുടെ ചർച്ചയിൽ വരും ഇങ്ങനെയൊരു ചർച്ചയിലാണ് എം.പി വീരേന്ദ്ര കുമാർ ജൈന മതക്കാരനാണെന്ന് മനസ്സിലായത് അങ്ങനെ ബിഗ് ബാങ്ങ് തിയറി മുതൽ പരലോകം വരെ ചർച്ചക്ക് വിഷയങ്ങളാകാറുണ്ട്..... ഈ ചർച്ച എന്നൊക്കെ പറയുന്നത് ഒരുപാട് പേരടങ്ങുന്ന ചർച്ച എന്നൊന്നും കരുതരുത് ഞാനും തസലീമും സുബൈറും സുബൈറിന് മിക്കവാറും ഒരു മധ്യസ്ഥൻറെ റോളായിരിക്കും പിന്നെ ലാംഗേജ്,കോമണ്‍ കോഴ്സ് അവറാണെങ്കിൽ കെമിസ്ട്രിയിലെ സജീഷും ജോബിനുമുണ്ടായിരിക്കും ഓ.... അതിരിക്കട്ടെ ഞങ്ങളുടെ കോളേജിനെക്കുറിച്ചോ ഞങ്ങളെക്കുറിച്ചോ പറഞ്ഞില്ല തൃശൂർ ജില്ലയിലെ ചാവക്കടിനും അമല നഗറിനും ഇടയ്ക്കുള്ള പെരുവല്ലൂർ എന്ന സ്ഥലത്ത് വിശാലമായ പാടത്തിൻറെ ഒരു വശം നികത്തി പരപ്പുഴക്ക് ചാരയായി മഹാഗണി മരങ്ങളാലും മതിനിലാലും ചുറ്റപെട്ട മദർ കോളേജ്, ഹരിതാപമായ കാമ്പസ്സ് എല്ലാ കോളേജുകൾക്കും പറയാനുള്ളത്പോലെ ഒരു കോളേജെന്ന നിലക്ക് ഞങ്ങടെ കോളേജിനും പറയാനുണ്ട് പൂർവ്വികർ സാക്ഷിയായ ഒരുപാട് കഥകൾ. മദറിൻറെ നീളമേറിയ വഴിക്കിരുവശവും നിൽക്കുന്ന ഓരോ മാവുകളും അതിന് സാക്ഷികളായിരിക്കും പലതും ഓർക്കാനാഗ്രഹിക്കാത്ത കഥകളായതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല....
കാമ്പസ്സിൽ സാന്നിധ്യമില്ലാത്ത സംഘടനകൾ വളരെ ചുരുക്കം രാഷ്ട്രീയത്തിനു ഒപ്പംതന്നെ ഓരോരുത്തർക്കുമുണ്ട് മതപരമായ കാഴ്ച്ചപ്പാടുകൾ പക്ഷെ ഒരെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ വരുന്ന സമയത്ത് മതമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടു തന്നെ രാഷ്ട്രീയത്തിൽ ഇടപെടുന്നു അതെ പോലെ തന്നെയാണ് ഞങ്ങൾക്ക് സുഹൃത്ത് ബന്ധവും മത ,രാഷ്ട്രീയ മൂല്യങ്ങളെ സംരക്ഷിച്ചു കൊണ്ടുതന്നെ സുഹൃത്ത്ബന്ധത്തിൽ ഇടപെടുന്നു. എസ്.എഫ്.ഐ-ക്കാർ സമരമെടുക്കുന്ന സമയത്ത് ഞങ്ങൾ ക്ലാസ്സ് വിട്ടിറങ്ങും ഞാനും തസ്ലീമും എം.എസ്.എഫ് പ്രവർത്തകരാണ് സുബൈർ കെ.എസ്.യൂവും എം.എസ്.എഫ് പഠിപ്പുമുടക്കി സമരത്തിന് എതിരാണ് പക്ഷെ ജനാധിപത്യത്തിനോടുള്ള സഹകരണമാണ് അവിടെ ഞങ്ങൾ കാണിച്ചത്. ഞാനും തസ്ലീമും ഒരേ രാഷ്ട്രീയ ചിന്താഗതിക്കാരാണെങ്കിലും വിത്യസ്ഥ മതവീക്ഷണങ്ങൾ പുലർത്തുന്നവരാണ് മതരംഗത്ത് ഞാൻ എം.എസ്.എം പ്രവർത്തകനും തസ്ലീം എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനുമാണ് ഞങ്ങൾ ആ വിഷയങ്ങൾ സംവാദം നടത്താറുപോലുമുണ്ട് രാഷ്ട്രീയ രംഗത്ത് ഇതൊന്നും ഞങ്ങൾക്ക് തടസ്സമാകാറില്ല, ഇനി സജീഷ് എസ്.എഫ്.ഐ പ്രവർത്തകനാണ് പക്ഷെ ഞങ്ങളുടെ ശക്തമായ സ്നേഹ ബന്ധത്തിന് രാഷ്ട്രീയമോ മതമോ തടസ്സമാകാറില്ല ഒരിക്കൽ ഞങ്ങൾ മൂന്ന് പേരുംകൂടി ടൂർ പോവുന്ന സമയത്ത് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോയമ്പത്തൂരിലേക്ക് ട്രെയിൻ മാറി കയറണം സുബ്ഹി നമസ്ക്കാരത്തിന് സമയമായിരുന്നു ഞാനും തസ്ലീമും നമസ്ക്കരിക്കാൻ പള്ളിയിൽ കയറുകയും ഞങ്ങൾ നമസ്ക്കരിക്കുന്ന സമയം വരെ സജീഷ് പള്ളിയുടെ പുറത്ത് കാത്ത് നിൽക്കുകയും , സജീഷ് അമ്പലത്തിൽ കയറിയ സമയത്ത് ഞങ്ങളും അവനെ അമ്പലത്തിന് പുറത്ത് കാത്ത് നിൽക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞു വരുന്നത് കപട രാഷ്ട്രീയത്തിൻറെ ലക്ഷണങ്ങളാണ് രാഷ്ട്രീയത്തിന് വർഗീയതയുടെ അതിർ വരമ്പുകളും മതങ്ങളുടെ തടസ്സങ്ങളും ഉണ്ടാക്കൽ അവർ ജനാധിപത്യമല്ല ഉണ്ടാക്കുന്നത് വർഗീയാധിപത്യമാണ് ഉണ്ടാക്കുന്നത് അതിന് ഉദാഹരണങ്ങളാണ് പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും . കോളേജിൽ വന്ന വർഷം ഒരു രംഗം കാണാൻ ഇടയായി യൂണിയൻ ഇലക്ഷൻ റിസൾട്ട് പുറത്ത് വിട്ടപ്പോൾ എ.ബി.വി.പി കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുഖാമുഖം നിന്ന് തനി വർഗീയ ചുവയുള്ള മുദ്രാ വാക്യങ്ങൾ വിളിക്കുന്നു, ദുഃഖകരം എന്ന് പറയട്ടെ വിശുദ്ധ മതവാക്യങ്ങൾ വർഗീയതക്കും ഭീകരതക്കും തെളിവായി ഓതുന്ന വിദ്യാർത്ഥികൾ നമ്മുടെ കാമ്പസ്സുകളിൽ ഇന്നുമുണ്ട് ഇവരെ പടച്ചുവിടുന്നവരോട് നാം ആദർശ യുദ്ധത്തിന് പ്രഖ്യാപനം നടത്തണം.


Very nice....
മറുപടിഇല്ലാതാക്കൂ